
ന്യൂഡൽഹി: വിദേശ നിക്ഷേപ വ്യവസ്ഥകൾ ലംഘിച്ചതിന് ഇന്ത്യൻ ഇ-കൊമേഴ്‌സ് ഫാഷൻ കമ്പനിയായ മിന്ത്രയ്‌ക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു(Myntra). മിന്ത്രയ്‌ക്കും അനുബന്ധ കമ്പനി ഡയറക്ടർമാർക്കുമെതിരെയാണ് ഇഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിൽ മൊത്തവ്യാപാരം നടത്തുന്നതിന്റെ മറവിൽ മിന്ത്രയ്ക്ക് 1,654.35 കോടിയുടെ എഫ്ഡിഐ ലഭിച്ചതായി കണ്ടെത്തിയിരുന്നു.
മാത്രമല്ല; എഫ്ഡിഐ നയ ഭേദഗതികൾ പ്രകാരം മിന്ത്ര അവരുടെ വിൽപ്പനയുടെ 100% വെക്ടർ ഇ-കൊമേഴ്‌സിന് നൽകിയതായും കണ്ടെത്തി. എഫ്ഡിഐ നയ ഭേദഗതി പ്രകാരം 25% മാത്രമേ ഇത്തരത്തിൽ കൈമാറ്റം ചെയ്യാൻ കഴിയുകയുള്ളു. നിയമ ലംഘനങ്ങൾ കണ്ടത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.