മഹാരാഷ്ട്ര: വിനായക് ദാമോദർ സവർക്കർ കേസിലെ പരാതിക്കാരനിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വ്യക്തമാക്കി(Rahul Gandhi). ഇത് സംബന്ധിച്ച് പൂനെ എംപി/എംഎൽഎ കോടതിയിൽ രാഹുൽഗാന്ധിയുടെ അഭിഭാഷകൻ ഹർജി ഫയൽ ചെയ്തതായി റിപ്പോർട്ടുണ്ട്.
ഹർജിയിൽ രാഹുൽ ഗാന്ധി തന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുള്ളതായാണ് വിവരം. വിനായക് ദാമോദർ സവർക്കറിനെതിരെ അടുത്തിടെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽഗാന്ധിയ്‌ക്കെതിരെ ക്രിമിനൽ മാനനഷ്ടത്തിന് കേസെടുത്തത്.
മാത്രമല്ല; "വോട്ട് ചോരി" വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് തർവീന്ദർ മർവ ഗാന്ധി "ശരിയായി പെരുമാറണം, അല്ലാത്തപക്ഷം മുത്തശ്ശിയുടെ അതേ വിധി നേരിടേണ്ടിവരുമെന്ന്" പരസ്യമായി രാഹുൽഗാന്ധിയെ ഭീഷണിപ്പെടുത്തി എന്നും അഭിഭാഷകൻ അഡ്വക്കേറ്റ് മിലിന്ദ് പവാർ ഹർജിയിൽ പറഞ്ഞിട്ടുള്ളതായാണ് വിവരം.