
ന്യൂഡൽഹി: കേദാർനാഥ് യാത്രയിലെ പ്രധാന കേന്ദ്രമായ ഗൗരി കുണ്ഡിലേക്ക് നേപ്പാളി വംശജരായ സ്ത്രീകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഗൗരി കുണ്ഡ് ഗ്രാമവാസികൾ(Gauri Kund). ആത്മീയ അന്തരീക്ഷത്തിന് കോട്ടം വരുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത്.
2026 ലെ തീർത്ഥാടന സീസൺ മുതൽ നേപ്പാൾ വംശജരായ സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം നിഷേധിക്കാനാണ് തീരുമാനം. ഗൗരി കുണ്ഡിൽ നേപ്പാളി വംശജരായ നിരവധി സ്ത്രീകളുടെ നിയമവിരുദ്ധ മദ്യ-മാംസ വ്യാപാരം ശ്രദ്ധയിൽ പെട്ടതായും അതാണ് നടപടിക്ക് പിന്നിലെന്നും ഗ്രാമീണർ അറിയിച്ചു.