National
ഭോപ്പാലിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഒരു ലഡു മാത്രമേ കിട്ടിയുള്ളെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി ഗ്രാമീണൻ; ഒരു കിലോഗ്രാം മധുരപലഹാരങ്ങൾ വാങ്ങി നൽകി പഞ്ചായത്ത് | Independence Day celebration
മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചാണ് കമലേഷ് ഖുഷ്വാഹ അസാധാരണമായ പരാതി നൽകിയത്.
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഒരു ലഡു മാത്രം കിട്ടിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി ഗ്രാമീണൻ(Independence Day celebration). മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചാണ് കമലേഷ് ഖുഷ്വാഹ അസാധാരണമായ പരാതി നൽകിയത്.
ആഘോഷത്തിനിടെ എല്ലാവർക്കും 2 ലഡ്ഡു വിതരണം ചെയ്തതായും തനിക്ക് മാത്രം ഒരു ലഡ്‌വേ നൽകിയുള്ളൂവെന്നും പഞ്ചായത്ത് ശരിയായി മധുരപലഹാരങ്ങൾ വിതരണം ചെയ്തില്ലെന്നും വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. അതേസമയം മാർക്കറ്റിൽ നിന്ന് ഒരു കിലോഗ്രാം മധുരപലഹാരങ്ങൾ വാങ്ങി പരാതിക്കാരന് നൽകി ക്ഷമാപണം നടത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.