
ന്യൂഡല്‍ഹി: വിജയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിക്കുന്നത് ആദ്യ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ ആരംഭിക്കാനിരിക്കെയാണ്. ഈ മാസം 23നാണ് സംസ്ഥാന സമ്മേളനം.(Vijay's TVK gets ECI nod for registration as political party)
അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് ടി വി കെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ഈ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചത്. സംഭവത്തിൽ വിജയുടെ പ്രതികരണം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം എന്നായിരുന്നു.
ഇക്കാര്യം വിജയ് അറിയിച്ചതിന് പിന്നാലെ ആരാധകർ മധുരം നൽകി അംഗീകാരം ആഘോഷിച്ചു. വില്ലുപുരത്ത് നടത്താൻ തീരുമാനിച്ചിട്ടുള്ള പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനും പോലീസ് അനുമതി ലഭിച്ചിട്ടുണ്ട്.
ടി വി കെ നേതാക്കളുടെ അവകാശവാദം സമ്മേളനത്തിൽ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ്.