വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; മരണസംഖ്യ ഉയരുന്നു, 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്; മരിച്ചവരിൽ 6 കുട്ടികളും| Actor vijay rally

വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; മരണസംഖ്യ ഉയരുന്നു, 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്; മരിച്ചവരിൽ 6 കുട്ടികളും| Actor vijay rally
Published on

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും, നടനുമായ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. ഇതുവരെ 33 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 6 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നതായായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം , പരിക്കേറ്റവരിൽ 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട് . അപകടത്തിൽ കുഴഞ്ഞുവീണവരെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.

പാർട്ടി നേതാവ് സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും കരൂരിലെത്തി. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com