ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് ശേഷം നിർത്തിവെച്ച സംസ്ഥാന പര്യടനത്തിന് നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനുമായ വിജയ് വീണ്ടും ഒരുങ്ങുന്നു. ഡിസംബർ ആദ്യ വാരം പൊതുയോഗങ്ങൾ നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും ടി.വി.കെ. സംഘടിപ്പിക്കുക.(Vijay prepares for state tour after Karur tragedy)
ഡിസംബർ 4-ന് സേലത്ത് വെച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ഇതിനായി മൂന്ന് സ്ഥലങ്ങൾ ടി.വി.കെ. നിർദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് നൽകിയിട്ടുണ്ട്.
ആഴ്ചയിൽ നാല് യോഗങ്ങൾ വീതമാണ് ഉണ്ടാവുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തം സംഭവിച്ചതിനെത്തുടർന്നാണ് വിജയ് തൻ്റെ പര്യടനം താൽക്കാലികമായി നിർത്തിവെച്ചത്.