ചെന്നൈ : 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തം സംബന്ധിച്ച് ഇന്ന് നടനും ടി വി കെ മേധാവിയുമായ വിജയ്ക്ക് നിർണായക ദിനമാണ്. സുപ്രീം കോടതി വിധി കാത്തിരിക്കെ, ഹർജിക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആണ് ഡി എം കെയുടെ വാദം. (Vijay Karur rally stampede)
രണ്ടു ഹർജിക്കാരുടെ വാദങ്ങൾ തെറ്റാണെന്നാണ് ആർ എസ് ഭാരതി പറയുന്നത്. 'മരിച്ചയാളുടെ ബന്ധു' എന്ന അവകാശവാദം തെറ്റാണെന്നും ഡി എം കെ സംഘടനാ സെക്രട്ടറി കൂട്ടിച്ചേർത്തു.
കോടതി ഈ വസ്തുതകൾ പരിഗണിക്കണം എന്നാണ് ആവശ്യം. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതിയുടെ പല ചോദ്യങ്ങളും സർക്കാരിനെ കുഴക്കിയിരുന്നു.