ചെന്നൈ : 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അദ്ദേഹത്തെ പ്രതിയാക്കാത്തത് സ്റ്റാലിന്റെ നിർദേശപ്രകാരം ആണെന്നാണ് സൂചന. (Vijay Karur rally stampede)
ബി ജെ പി അവസരം മുതലെടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം സ്റ്റാലിനെതിരെ വിജയ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അതേസമയം, ടി വി കെയ്ക്ക് മുന്നിൽ വച്ച ഉപാധികൾ പോലീസ് പുറത്ത് വിട്ടു.
റോഡ് ഷോ പാടില്ല, ഗതാഗതം സാധാരണ നിലയിൽ ഉറപ്പാക്കാനായി പൊലീസ് നൽകുന്ന എല്ലാ നിർദേശങ്ങളും അനുസരിക്കണം, ആംബുലൻസുകളുടെ വഴി തടയരുത്, പ്രവർത്തകർ റോഡിലെ ഡിവൈഡറിൽ കയറി നിൽക്കരുത് എന്നിവയാണ് പ്രധാനപ്പെട്ട ഉപാധികൾ. ദുരന്തത്തിന് പിന്നാലെ ടി വി കെ നേതൃത്വം രണ്ടു തട്ടിലായി. സിബിഐ അന്വേഷണം വേണമെന്ന് ആധവ് അർജുന ആവശ്യപ്പെട്ടു.അന്വേഷണം വേണ്ടെന്നാണ് ബുസി ആനന്ദ് പറഞ്ഞത്.