National
Karur stampede : കരൂർ ദുരന്തം : ഹർജികൾ ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ, വിജയ്ക്ക് നിർണായകം
എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കരൂരിൽ എത്തും.
ചെന്നൈ :ഇന്ന് നടനും ടി വി കെ അധ്യക്ഷനുമായ വിജയ്ക്ക് നിർണായകമായ ദിനമാണ്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കും. (Vijay Karur rally stampede case )
വിജയ്‌ക്കെതിരെ കേസ് എടുക്കണമെന്നുള്ള പൊതുതാൽപര്യ ഹർജിയും, കേസന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നുള്ള ടി വി കെയുടെ ഹർജിയും ആണിത്. പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ബെഞ്ച് പരിഗണിക്കും.
സംസ്ഥന സർക്കാർ സി ബി ഐ അന്വേഷണത്തെ ശക്തമായി എതിർക്കും. അതേസമയം, എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കരൂരിൽ എത്തും.