Karur stampede : കരൂർ ദുരന്തം : പ്രാദേശിക TVK നേതാവ് കസ്റ്റഡിയിൽ, ഓൺലൈൻ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ, മതിയഴകനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇന്ന് കെ സി വേണുഗോപാൽ കരൂരിലെത്തും
Vijay Karur rally stampede
Published on

ചെന്നൈ : കരൂർ ദുരന്തത്തിൽ കൂടുതൽ നടപടികളുമായി പോലീസ്. ഒരു ടി വി കെ പ്രാദേശിക നേതാവിനെക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇത് പൗൻ രാജ് ആണ്. ഇയാൾ പരിപാടിക്ക് അനുമതി തേടിയ അപേക്ഷയിൽ ഒപ്പിട്ടയാളാണ്. (Vijay Karur rally stampede)

ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഫെലിക്സ് ജെറാൾഡിനെയും പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ചെന്നൈ പോലീസ് ഇയാളെ പിടികൂടിയത് യൂട്യൂബ് വീഡിയോയുടെ പേരിലാണ്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെയാണിത്.

ഇയാൾ സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ ആണ്. ഇന്നലെ അറസ്റ്റിലായ മതിയഴകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് കെ സി വേണുഗോപാൽ കരൂരിലെത്തും.

Related Stories

No stories found.
Times Kerala
timeskerala.com