Vijay : 'സംസാരിക്കാൻ താൽപര്യമില്ല': കരൂർ ദുരന്തത്തിന് പിന്നാലെ ഫോൺ സംഭാഷണത്തിന് ശ്രമിച്ച അമിത് ഷായെ അവഗണിച്ച് വിജയ്

അമിത് ഷായുടെ ഓഫീസ് ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു.
Vijay : 'സംസാരിക്കാൻ താൽപര്യമില്ല': കരൂർ ദുരന്തത്തിന് പിന്നാലെ ഫോൺ സംഭാഷണത്തിന് ശ്രമിച്ച അമിത് ഷായെ അവഗണിച്ച് വിജയ്
Published on

ചെന്നൈ : ദളപതി വിജയുമായി ബന്ധപ്പെടാൻ അമിത് ഷാ നടത്തിയ ശ്രമങ്ങൾക്ക് മറുപടി ലഭിച്ചില്ല. അതേസമയം രാഹുൽ ഗാന്ധി അദ്ദേഹവുമായി സംസാരിച്ചു. ബിജെപിയെ തന്റെ പ്രത്യയശാസ്ത്ര എതിരാളിയായി വിജയ് ഇപ്പോഴും കാണുന്നു.(Vijay Ignores Amit Shah after he tries to reaches out to him)

കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ ടി വി കെ അധ്യക്ഷനെ ബന്ധപ്പെടാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. അമിത് ഷായുടെ ഓഫീസ് ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ വിജയ് സംസാരിക്കാൻ താല്പര്യമില്ല എന്ന് അറിയിക്കുകയായിരുന്നു. നടന്റെ പിതാവ് ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇവർ ടി വി കെയുടെ മുതിർന്ന നേതാക്കളുമായാണ് ബന്ധപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com