Vijay : '2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് DMKയും TVKയും തമ്മിൽ ആയിരിക്കും': വിജയ്

എഐഎഡിഎംകെ ബിജെപിയുടെ തുറന്ന സഖ്യകക്ഷിയാണെങ്കിലും, ഡിഎംകെ അവരുടെ രഹസ്യ പങ്കാളിയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു.
Vijay against DMK
Published on

ചെന്നൈ: 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും തൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകവും തമ്മിൽ ആയിരിക്കുമെന്ന് പറഞ്ഞ് തമിഴ് സൂപ്പർസ്റ്റാറും രാഷ്ട്രീയ നേതാവുമായ വിജയ്. എ ഐ എ ഡി എം കെ- ബി ജെ പി സഖ്യത്തെ അപ്രസക്തമെന്ന് പറഞ്ഞ് വിജയ് തള്ളിക്കളഞ്ഞു. അത് ഇതിനകം മൂന്ന് തവണ തമിഴ്‌നാട്ടിലെ ജനങ്ങൾ നിരസിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.(Vijay against DMK )

എ ഐ എ ഡി എം കെ നേതൃത്വം അതിൻ്റെ സ്ഥാപക നേതാവായ എം.ജി. രാമചന്ദ്രൻ്റെ (MGR) ആദർശങ്ങളിൽ നിന്ന് വളരെ അകന്നുപോയെന്നും, ഇപ്പോൾ MGR ൻ്റെ അനുഗ്രഹം ടി വി കെയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് വിജയ് ആരോപിച്ചു.

എഐഎഡിഎംകെ ബിജെപിയുടെ തുറന്ന സഖ്യകക്ഷിയാണെങ്കിലും, ഡിഎംകെ അവരുടെ രഹസ്യ പങ്കാളിയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ദ്രാവിഡ പ്രമുഖ പാർട്ടികൾക്കും വിശ്വസനീയമായ ഏക ബദൽ ടിവികെയാണെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com