
ബീഹാർ : തലസ്ഥാനമായ പട്‌നയിലെ ഖുസ്രുപൂരിൽ, കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതിക്കാരിയായ വനിതാ സൂപ്പർവൈസറെ വിജിലൻസ് വകുപ്പ് സംഘം കയ്യോടെ പിടികൂടി. ശിശു വികസന പദ്ധതിയുടെ വനിതാ സൂപ്പർവൈസറെ 3400 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
പട്നയിലെ ഖുസ്രുപൂർ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസിൽ നിയമിതയായ വനിതാ സൂപ്പർവൈസറായ രാജശ്രീ കുമാരി, പോഷകാഹാര വൗച്ചർ നൽകുന്നതിനായി ഒരു അംഗൻവാടി ജീവനക്കാരിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. അംഗൻവാടി ജീവനക്കാരി ഇതുസംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് വിജിലൻസ് കണ്ടെത്തി,
തുടർന്ന് , ബുധനാഴ്ച, വിജിലൻസ് വകുപ്പ് സംഘം ഖുസ്രുപൂർ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഓഫീസിലെത്തി കൈക്കൂലി വാങ്ങിയ വനിതാ സൂപ്പർവൈസറെ അറസ്റ്റ് ചെയ്യാൻ ഒരു കെണിയൊരുക്കി. വനിതാ സൂപ്പർവൈസർ രാജശ്രീ കുമാരി കൈക്കൂലി പണം വാങ്ങുന്നതിനിടെ, വിജിലൻസ് സംഘം എത്തുകയും കൈയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.