
ബിഹാർ : നവാഡയിലെ നാരഡിഗഞ്ചിൽ വിജിലൻസ് വകുപ്പ് നടത്തിയ പരിശോധനയിൽ സോണൽ ഓഫീസറുടെ ഓഫീസിലെ റവന്യൂ ഓഫീസറുടെ പേഴ്‌സണൽ ക്ലാർക്ക് കൈക്കൂലി വാങ്ങിയ പണവുമായി പിടിയിലായി. ക്ലാർക്ക് രാകേഷ് കുമാറിനെ ആണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. ഭൂമി സംബന്ധമായ ജോലികൾക്കായി ക്ലാർക്ക് 19,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. പട്ന വിജിലൻസ് ഡിപ്പാർട്ട്മെന്റ് ഇൻ ചാർജ് സത്യേന്ദ്ര റാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്. വിന്ധ്യാചൽ പ്രസാദ്, ജഹാംഗീർ അൻസാരി, ആശിഷ് ചൗബെ, ശശികാന്ത് കുമാർ, വിനോദ് കുമാർ എന്നിവരായിരുന്നു സംഘത്തിലെ അംഗങ്ങൾ.ചോദ്യം ചെയ്തതിന് ശേഷം വിജിലൻസ് വകുപ്പ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.