
ഉത്തർപ്രദേശ്: യുപിയിലെ ഹോസ്റ്റലിൽ സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു(UP hostel). അസംഗഢിലെ ഹോസ്റ്റലിലാണ് സംഭവം നടന്നത്.
സംഭവത്തിൽ ഹീരപട്ടി കോളനി നിവാസിയായ ഹിമാൻഷു റായാണ് അറസ്റ്റിലായത്. ഹോസ്റ്റലിലെ കുളിമുറിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ക്യാമറ കണ്ടെത്തിയത്.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.