
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സീറ്റില്‍ ഉറങ്ങുന്ന നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “ഡോഗേഷ് ഭായിക്ക് ഫ്‌ലൈറ്റ് നഷ്ടമായി” എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. സമീപത്ത് ആളുകള്‍ സംസാരിച്ചാലും ശ്രദ്ധിക്കാതെ സുഖമായി ഉറങ്ങുന്ന നായയുടെ ദൃശ്യങ്ങള്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു.
വിമാനത്താവളത്തിലെ ‘ബിഎല്‍ആര്‍ പാവ് സ്‌ക്വാഡ്’ പദ്ധതിയുടെ ഭാഗമായാണ് ഈ തെരുവ് നായ്ക്കള്‍ ഇവിടെ താമസിക്കുന്നത്. ഒരു എന്‍ജിഒയുമായി സഹകരിച്ച് നടപ്പാക്കിയ ഈ സംരംഭം യാത്രക്കാരുടെ സ്ട്രസ് കുറയ്ക്കാനും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്.
വീഡിയോ വൈറലായതോടെ മൃഗങ്ങളെ സംരക്ഷിച്ച് സൗകര്യം ഒരുക്കിയ വിമാനത്താവള അധികൃതരെ നിരവധി പേര്‍ പ്രശംസിച്ചു. “അയാളെ ആട്ടിയോടിക്കാത്ത ജീവനക്കാര്‍ക്ക് സല്യൂട്ട്,” “രത്തന്‍ ടാറ്റ ഇത് കണ്ടിട്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് തോന്നുന്നു,” എന്നീ കമന്റുകളാണ് സോഷ്യല്‍ മീഡിയയിലുടനീളം നിറഞ്ഞത്.