രണ്ടാം മത്സരത്തിലും വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ | Victory in the second match
കട്ടക്ക്: ടി20യ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ഇന്നത്തെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്.
ഇന്നത്തെ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും അക്സർ പട്ടേലിന്റേയും മികച്ച പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം ആറ്റ് വിക്കറ്റ് നഷ്ടത്തിൽ 33 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. രോഹിത് ശർമ 119 റൺസാണ് എടുത്തത്. 90 പന്തിലാണ് രോഹിത് മികച്ച സ്കോർ എടുത്തത്. 12 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
ശുഭ്മാൻ അർധ സെഞ്ചുറി നേടി. 60 റൺസാണ് ഗിൽ എടുത്തത്. ശ്രേയസ് അയ്യർ 44ഉം അക്സർ പട്ടേൽ 41 ഉം റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടൺ രണ്ട് വിക്കറ്റെടുത്തു. ആദിൽ റഷീദും ഗസ് അറ്റകിൻസണും ലിയാം ലിവിംഗ്സ്റ്റണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.