ഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ – പ്രതിപക്ഷ മുന്നണികള്‍. എൻഡിഎ മുന്നണിക്ക് വേണ്ടി നിലവിലെ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന് വേണ്ടി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയുമാണ് മത്സര രംഗത്തുള്ളത്.
കണക്കുകളിലെ മുൻതൂക്കം അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് എൻഡിഎ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എം പിമാര്‍ക്കുള്ള മോക് പോള്‍ നടന്നു. അതേസമയം ബി ആര്‍ എസിന് പിന്നാലെ ബി ജെ ഡിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും.
പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ രഹസ്യ ബാലറ്റ് വഴിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. അതേസമയം വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണ് ബി ജെ ഡി. ഇരു സഭകളിലുമായി ആകെ 781 വോട്ടുകള്‍ ആണുള്ളത്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജയിക്കാന്‍ വേണ്ടത് 391 വോട്ടുകളാണ്. നിലവില്‍ എന്‍ഡിഎ സഖ്യത്തിന് 423 അംഗങ്ങളുടെ പിന്തുണയുണ്ട്. 322 അംഗങ്ങളുടെ പിന്തുണയുള്ള ഇന്ത്യ സഖ്യം ഭരണമുന്നണിയിലെ ചില കക്ഷികളുടെ വോട്ടുകളും പ്രതീക്ഷിക്കുന്നുണ്ട്.