
ന്യൂഡൽഹി: രാജ്യത്ത് പതിനഞ്ചാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി(Vice Presidential Election). രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
ആഗസ്റ്റ് 7 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. ആഗസ്റ്റ് 21 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25 ആണ്. സെപ്റ്റംബർ 9 നാണ് തിരഞ്ഞെടുപ്പ് നടക്കുക. അതേ ദിവസം തന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും.
അതേസമയം, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയെ തുടർന്നാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.