ഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രത്പക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത നിർണായക യോഗം പൂർത്തിയായി.
കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജ്ജുന ഖാർഗെയുടെ വസതിയിലാണ് യോഗം ചേർന്നത്. യോഗത്തിൽ നാല് പേരുകൾ മുന്നിൽ വന്നു. ഡിഎംകെയുടെ രാജ്യസഭാ അംഗം തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുച്ചി ശിവ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന എം അണ്ണാദുരെയുടെ പേരടക്കം ചർച്ചയിൽ വന്നു. കൂടിയാലോചനകൾക്ക് ശേഷം നാളെ ഉച്ചയോടെ ഇന്ത്യ മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
അതേ സമയം, എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സിപി രാധാകൃഷ്ണന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളാണ്.അദ്ദേഹം ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് സിപി രാധാകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചത്. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ് അദ്ദേഹം.സെപ്റ്റംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.