ഡൽഹി : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുകയാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ചാണ് രാജിവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു.
രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്.രാജസ്ഥാൻ സ്വദേശിയായ അദ്ദേഹം ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. കാലാവധി തീരാൻ രണ്ടുവർഷമുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
പശ്ചിമ ബംഗാൾ ഗവർണർ, ഒരു തവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് ജഗദീപ് ധൻകർ.