

മുന്‍നിര ടെലികോം സേവനദാതാക്കളായ വി തങ്ങളുടെ ഫാമിലി പ്ലാനിന്‍റെ ഭാഗമായി സെക്കന്‍ഡറി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭ്യമാക്കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതി അവതരിപ്പിച്ചു. ഇതിനു പുറമെ 40 ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ എമര്‍ജന്‍സി പരിരക്ഷ, ബാഗ്ഗേജ് നഷ്ടമാകുന്നതിനെതിരെയുള്ള പരിരക്ഷ, യാത്ര തടസപ്പെടുന്നതിനെതിരെയുള്ള പരിരക്ഷ തുടങ്ങിയവയെല്ലാം വെറും 285 രൂപയ്ക്ക് ഇതില്‍ ലഭ്യവുമാണ്. ഈ പദ്ധതിയുടെ ഭാഗമായി വി ഫാമിലി പോസ്റ്റ് പെയ്ഡ് പദ്ധതികളിലുള്ള സെക്കന്‍ഡറി അംഗങ്ങള്‍ക്ക് അന്താരാഷ്ട്ര റോമിങ് പാക്കില്‍ 10 ശതമാനം ഇളവു ലഭിക്കും. റെഡ്എക്സ് ഫാമിലി ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങ് പാക്കുകളില്‍ 25 ശതമാനം ഇളവു ലഭിക്കും.
2999 രൂപ മുതലുള്ള പത്തു ദിവസം, 14 ദിവസം, 30 ദിവസം പായ്ക്കുകളില്‍ ഈ ഇളവു ലഭ്യമാണ്. രണ്ടു മുതല്‍ അഞ്ചു വരെ അംഗങ്ങളെ ഉള്‍പ്പെടുത്താനാവുന്ന വി ഫാമിലി പോസ്റ്റ് പെയ്ഡ് പദ്ധതികള്‍ 701 രൂപ മുതല്‍ ലഭ്യമാണ്. ഇതിനു പുറമെ ഒരു അംഗത്തിന് 299 രൂപ നിരക്കില്‍ എട്ടു വരെ സെക്കന്‍ഡറി അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ വി ഉപഭോക്താക്കള്‍ക്ക് സാധിക്കും.