ഹൈദരാബാദ് : ദക്ഷിണേന്ത്യൻ സിനിമകളിലെ സ്വഭാവ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു ഞായറാഴ്ച ഹൈദരാബാദിൽ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. (Veteran Telugu actor Kota Srinivasa Rao passes away)
ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു നടൻ. വിവിധ ഭാഷകളിലായി 750-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 1978-ൽ 'പ്രണം ഖരീദു' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അഭാവം നികത്താനാവാത്ത നഷ്ടമാണെന്ന് പറഞ്ഞു.