
കച്ച്: ഗുജറാത്തിലെ കച്ചിൽ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സിആർപിഎഫ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തി(CRPF). ഗുജറാത്ത് പോലീസിലെ അരുണാബെൻ നതുഭായ് ജാദവിനെ(25)യാണ് കാമുകനായ ദിലീപ് ഡാങ്‌ചിയ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച അഞ്ജർ പട്ടണത്തിലാണ് സംഭവം നടന്നത്.
മണിപ്പൂരിലെ സിആർപിഎഫ് ജവാനായ പ്രതിയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അരുണാബെന്നും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവർക്കിടയിലെ ചെറിയൊരു തർക്കത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി.
തർക്കം മൂർച്ഛിച്ചതോടെ പ്രതി അരുണാബെന്നിനെ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം പ്രതി, പോലീസ് സ്റ്റേഷനിൽ പോയി കുറ്റം സമ്മതിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.