
ഇൻഡോർ: രജിസ്ട്രേഷൻ നമ്പർ ഇല്ലാതെ 2 വർഷമായി ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു(Traffic Police). ഞായറാഴ്ച തേജാജി നഗർ സ്‌ക്വയറിനടുത്തുള്ള ഐടി പാർക്കിന് സമീപമാണ് സംഭവം നടന്നത്.
സിഗ്നൽ നൽകിയിട്ടും ഡ്രൈവർ കാർ നിർത്താതിരുന്നതാണ് ട്രാഫിക് ഉദ്യോഗസ്ഥരിൽ സംശയത്തിനിടയാക്കിയത്. ഇതോടെ ഉദ്യോഗസ്ഥർ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മാത്രമല്ല; വാഹന ഉടമയിൽ നിന്ന് 6000 രൂപ പിഴ ഈടാക്കിയതായും റിപ്പോർട്ടുണ്ട്.