
കാൺപൂർ: ഹരിയാനയിലെ ഹാമിർപൂരിൽ ക്രൈംബ്രാഞ്ച് പോലീസ് അംഗങ്ങൾ സഞ്ചരിച്ച വാഹനം ഗർഡറുകൾ നിറച്ച ട്രാക്ടർ ട്രോളിയിൽ ഇടിച്ചു കയറി അപകടത്തിൽപെട്ടു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
അപകടത്തിൽ ക്രൈംബ്രാഞ്ച് പോലീസിലെ ഒരു സബ് ഇൻസ്പെക്ടറും ഒരു കോൺസ്റ്റബിളും കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാർക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.
പോലീസ് സംഘം ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ വഴി ഛത്തീസ്ഗഡിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണത്തെ ആരംഭിച്ചു.