
ഇറ്റാവ: വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് വനിതാ എം എൽ എ ട്രാക്കിലേക്ക് വീണു. ആഗ്ര-വാരാണസി വന്ദേ ഭാരതിൻ്റെ ഉദ്‌ഘാടന ചടങ്ങിനിടയിൽ ട്രാക്കിലേക്ക് വീണത് ബി ജെ പിയുടെ വനിതാ എം എൽ എയാണ്.( Vande Bharat train flagging off ceremony)
ഇറ്റാവ എം എൽ എയായ സരിതാ ബദൗരിയ റെയിൽവേ ട്രാക്കിൽ വീണതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവമുണ്ടായത് വൈകുന്നേരം 6 മണിയോടെയായിരുന്നു.
വെർച്വൽ ഉദ്‌ഘാടനം നിർവ്വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. റെയിൽവേ മന്ത്രി രവ്നീത് സിംഗ് ബിട്ടു ആഗ്രയിൽ നിന്ന് 20175 എന്ന നമ്പറിലുള്ള ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
തിരക്കിനിടയിൽ എം എൽ എ വീഴുകയായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. നിസാരമായ പരിക്കാണെന്നും, ഡോക്ടറെ കണ്ട ശേഷം വിശ്രമിക്കുകയാണെന്നുമാണ് റിപ്പോർട്ട്.