
ചിറ്റോർഗഡ്: രാജസ്ഥാനിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ച വാനിലുണ്ടായിരുന്ന മൂന്ന് പേർ അപകടത്തെ തുടർന്ന് കൊല്ലപ്പെട്ടു(Google Maps). അപകടത്തിൽ ഒരു കുട്ടിയെ കാണാതായി.
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തെറ്റിയതിനെ തുടർന്ന് ബനാസ് നദിയിലെ ശക്തമായ ഒഴുക്കിൽ വാഹനം ഒഴുകിപ്പോകുകയായിരുന്നു. ഭിൽവാരയിൽ നിന്നും മതയാത്ര കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തിൽപെട്ടത്.
വാഹനം ഒഴുക്കിൽ പെട്ടതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മേൽക്കൂരയിൽ ഇരുന്ന 5 പേരെ രക്ഷാ സേന കരയ്‌ക്കെത്തിക്കുകയായിരുന്നു. കാണാതായ കുട്ടികളായി തിരച്ചിൽ പുരോഗമിക്കുന്നു.