പൂനെയിൽ വാൻ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു: 8 തീർത്ഥാടക സ്ത്രീകൾക്ക് ദാരുണാന്ത്യം; 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി | Van falls

അപകട സമയം വാനിൽ സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
Van falls
Published on

മഹാരാഷ്ട്ര: പൂനെയിൽ പിക്ക്-അപ്പ് വാൻ 30 അടി വരെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായി(Van falls). അപകടത്തിൽ സ്ത്രീ തീർത്ഥാടകരായ 8 പേർക്ക് ജീവൻ നഷ്ടമായി. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകട സമയം വാനിൽ സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് വാൻ താഴ്ചയിലേക്ക് മാറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പെട്ടവർ പാപൽവാടി ഗ്രാമസ്വദേശികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

തീർത്ഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com