
ജയ്പൂർ: ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര പാതയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ രാജസ്ഥാനിലെ ഒരു കുടുംബത്തിലെ 4 സഹോദരന്മാർ കൊല്ലപ്പെട്ടു(Vaishno Devi landslide).
സുജൻഗഡ്, നാഗൗർ സ്വദേശികളായ അരവിന്ദ് (35), സന്ദീപ് (35), ഗജാനന്ദ് (32), അനിൽ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച മുൻപാണ് ഇവർ ശ്രീനഗറിലേക്ക് പുറപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അർദ്ധകുമാരി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഇവർ കുടുങ്ങിയത്. മണികൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.