
ഡെറാഡൂൺ: ഉത്തരകാശിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തു വിട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(helicopter accident). മെയ് എട്ടിനാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. ഹെലികോപ്റ്ററിന്റെ പൈലറ്റ് ഉത്തരകാശി-ഗംഗോത്രി ദേശീയ പാതയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹെലികോപ്റ്ററിന്റെ പ്രധാന റോട്ടർ ബ്ലേഡ് റോഡിന് സമാന്തരമായി പ്രവർത്തിക്കുന്ന ഒരു ഓവർഹെഡ് ഫൈബർ കേബിളിൽ ഇടിച്ചു. തുടർന്ന് ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ കഴിയാതെ "കുന്നിൻചെരുവിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. ഏകദേശം 250 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ഹെലികോപ്റ്റർ നശിച്ചെങ്കിലും തീപിടുത്തമുണ്ടായില്ല. എന്നാൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് പേരും തത്ക്ഷണം കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.