ഡെറാഡൂൺ : ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ പരിക്കേറ്റവരുടെ ആദ്യ സംഘത്തെ ഡെറാഡൂണിൽ എത്തിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പ്രത്യേക പരിശീലനം കിട്ടിയ നായകളെ ഇതിനായി എത്തിച്ചിട്ടുണ്ട്. (Uttarkashi Flash floods)
രക്ഷാപ്രവർത്തനത്തിന് കരസേനയുടെ ഹെലികോപ്റ്ററുകളും ഉണ്ട്. ഗംഗോത്രിയിലെ ക്യാമ്പിൽ ഉള്ള 28 മലയാളികളെയും എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും.
12 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലം ആയതിനാൽ തന്നെ പലയിടത്തും രക്ഷാപ്രവർത്തനം അതീവ ദുഷ്ക്കരം ആണ്.