
ഉത്തരാഖണ്ഡ്: ധരാലി ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് ജില്ലാ ഭരണകൂടം(Uttarkashi flash flood). 68 പേരുടെ പട്ടികയാണ് അധികൃതർ പുറത്തുവിട്ടത്. പുറത്തുവിട്ട പട്ടിക പ്രകാരം കാണാതായവരിൽ 24 പേർ നേപ്പാളികളും 44 പേർ ഇന്ത്യക്കാരുമാണ്. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ആഗസ്റ്റ് 5, 6 തീയതികളിലുണ്ടായ മിന്നൽ പ്രളയത്തിൽ 1,308 പേരെ രക്ഷപ്പെടുത്തിയതായും പട്ടികയിൽ സൂചനയുണ്ട്. അതേസമയം മിന്നൽ പ്രളയത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉത്തരകാശി, പൗരി ഗർവാൾ ജില്ലകളിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. പ്രളയത്തിൽ ധാരാലി ഗ്രാമം മുഴുവനായി ഒലിച്ചു പോയിരുന്നു.