ഉത്തരകാശി മിന്നൽ പ്രളയം: ഇനിയും കണ്ടെത്താനാകാതെ 9 സൈനികർ; ആറാം ദിവസവും തിരച്ചിൽ പുരോഗമിക്കുന്നു | Uttarkashi flash flood

ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു നോൺ കമ്മീഷൻഡ് ഓഫീസറും 7 സൈനികരും ഉൾപ്പെടെ 9 പേരെയാണ് കാണാതായതെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.
Uttarkashi flash flood
Published on

ഉത്തരാഖണ്ഡ്: ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു(Uttarkashi flash flood). പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ 9 സൈനികരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു നോൺ കമ്മീഷൻഡ് ഓഫീസറും 7 സൈനികരും ഉൾപ്പെടെ 9 പേരെയാണ് കാണാതായതെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യൻ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിലാണ് ഇവരെ കാണാതായത്.

അതേസമയം ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് മേഘവിസ്ഫോടനത്തെ തുടർന്ന് ഉത്തരകാശിയിലെ ധാരാലിയിൽ മിന്നൽ പ്രളയമുണ്ടായത്. പ്രളയത്തെ തുടർന്ന് ഗ്രാമം മുഴുവൻ ഒലിച്ചു പോയിരുന്നു

Related Stories

No stories found.
Times Kerala
timeskerala.com