
ചമോലി : ഉത്തരാഖണ്ഡിലെ ചമോലിയിൽ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു(landslide). അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഇതോടെ ആകെ മരണസംഖ്യ ഏഴായി. മഴക്കെടുതിയിൽ 12 പേർക്ക് പരിക്കേറ്റു. ചമോലിയിലെ നന്ദനഗർ പ്രദേശത്തെ കുന്താരി ലഗ ഫലി, കുന്താരി ലഗ സർപാനി, സെറ, ധർമ്മ എന്നീ നാല് ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
അതേസമയം, പരിക്കേറ്റവരെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.