
ഉത്തർകാശി: ഉത്തരഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു(cloudburst). മിന്നൽ പ്രളയത്തിൽ 60 ഓളം പേരെ കാണാതായതായാണ് വിവരം.
ഖിർ ഗംഗ നദിയിലെ മിന്നൽ പ്രളയത്തിൽ ഡെറാഡൂണിലെ ധാരാലി ഗ്രാമത്തിലെ 12 ഓളം വീടുകൾ ഒലിച്ചു പോയി. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നു വീണു. ഏകദേശം 25 ഓളം ഹോട്ടലുകളും ഹോംസ്റ്റേകളും ഒഴുകിപ്പോയി. 12 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ പറഞ്ഞു.
ഉത്തരകാശിയിലെ ഹർസിൽ പ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. ദേശിയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.