ഗോപേശ്വർ : വ്യാഴാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും രണ്ട് പേർ മരിച്ചു. നാല് ഗ്രാമങ്ങളിലായി 40 ലധികം വീടുകൾ തകർന്നു. അഞ്ച് പേരെ ജീവനോടെ രക്ഷപ്പെടുത്തി. ആറ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി ഭയപ്പെടുന്നു.(Uttarakhand landslide kills 2)
കുന്താരി ലഗഫാലിയിൽ നാല് പേരെയും ധർമ്മ ഗ്രാമത്തിൽ ഒരാളെയും ജീവനോടെ രക്ഷപ്പെടുത്തിയതായി ഡെറാഡൂണിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്‌ഇഒസി) അറിയിച്ചു.
ജീവനോടെ രക്ഷപ്പെടുത്തിയവർ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. അവരിൽ ഗുരുതരമായി പരിക്കേറ്റവരെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഹെലികോപ്റ്റർ വഴി എത്തിച്ചതായി അധികൃതർ അറിയിച്ചു.