
ഉത്തരകാശി: ഉത്തരഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി(Uttarakhand flash floods). മേഘവിസ്ഫോടനം മൂലമുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ വാർത്ത അങ്ങേയറ്റം ദുഃഖകരവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഐടിബിപി, എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം, മറ്റ് അനുബന്ധ ടീമുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാനിന്നും മുഖ്യമന്ത്രി പറഞ്ഞു.