
ഉത്തരകാശി: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് രുദ്രപ്രയാഗിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു(Uttarakhand flash floods). ജില്ലയിലും കനത്ത മഴയെത്തുടർന്ന് വിവിധ ഇടങ്ങളിൽ റോഡുകൾ തടസ്സപ്പെട്ടിട്ടുണ്ട്.
ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് കേദാർനാഥ് ധാമിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. മാത്രമല്ല; ഋഷികേശിലെ ത്രിവേണി ഘട്ട്, ജാനകി സേതു എന്നിവയുൾപ്പെടെ ഗംഗാ ഘട്ടുകളോട് ചേർന്നുള്ള ജനവാസ പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ അറിയിച്ചു.