
ഉത്തരകാശി: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 10 ഇന്ത്യൻ സൈനികരെ കാണാതായി(Uttarakhand flash flood). ഹർസിൽ പ്രദേശത്തുള്ള ക്യാമ്പിൽ ഉണ്ടായിരുന്ന സൈനികരെയാണ് കാണാതായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവർക്കായുള്ള തിരച്ചിലിൽ ഇന്ത്യൻ വ്യോമസേന ചണ്ഡീഗഡ് വ്യോമസേനാ താവളത്തിൽ ചിനൂക്ക്, എംഐ-17 വി5, ചീറ്റ, എഎൽഎച്ച് ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്.
ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിന് കാരണമായത്. പ്രളയത്തിൽ ധാരാലി ഗ്രാമം പൂർണ്ണമായും ഒലിച്ചു പോയതായാണ് വിവരം. 10 ഓളം പേർ മരിക്കുകയും 100 ൽ അധികം ആളുകളെ കാണാതാവുകയും ചെയ്തിരുന്നു. ഇവർക്കായി സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.