ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: രക്ഷാപ്രവർത്തനത്തിന് ഇൻഡോ ടിബറ്റൻ സേനയും ഇന്ത്യൻ സൈന്യവും രംഗത്ത്; നടക്കുന്നത് ഊർജ്ജിത തിരച്ചിൽ | Uttarakhand flash floods

നിലവിൽ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനവും നടക്കുന്നുണ്ട്.
 Uttarakhand flash floods
Published on

ഉത്തർകാശി: ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനത്തിന് ഇൻഡോ ടിബറ്റൻ സേനയും സൈന്യവും രംഗത്ത്(Uttarakhand flash floods). ഖിർ ഗംഗ നദിയിൽ മേഘ വിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ ധരാലി ഗ്രാമം പൂർണമായും ഒലിച്ചു പോയിരുന്നു.

ഇവിടെ 60 ഓളം പേരെ കാണാതായതായാണ് വിവരം. പ്രളയത്തിൽ തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ ജനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശമുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

നിലവിൽ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനവും നടക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന, ജില്ലാഭരണകൂടം, ഇന്ത്യൻ സൈന്യം തുടങ്ങയവർ സംയുക്തമായാണ് രക്ഷപ്രവർത്തനം നടത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com