
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ മിന്നൽ പ്രളയ ബാധിത പ്രദേശങ്ങളായ ധരാലിയിൽ നിന്നും ഹർസിൽ നിന്നും ഇതുവരെ 566 പേരെ ഒഴുപ്പിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി(Uttarakhand flash floods). പ്രദേശത്ത് കുടുങ്ങി കിടക്കുന്ന 300 ഓളം പേരെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഡ്രോണുകൾ, റഡാറുകൾ, ഡോഗ് സ്ക്വാഡുകൾ തുടങ്ങിയവയുടെ സഹായത്തോടെ പരിശോധന തുടരുകയാണ്. മാത്രമല്ല; രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായി ഗംഗോത്രി ദേശീയപാതയിൽ ഒരു താൽക്കാലിക പാലം നിർമ്മാണം പുരോഗമിക്കുകയാണ്.