
ഡെറാഡൂൺ: ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയ ധരാലി ഗ്രാമത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു(Uttarakhand flash floods). മിന്നൽപ്രളയത്തിൽ അകപ്പെട്ടുപോയ 400 പേരെ ഇതിനോടകം രക്ഷപെടുത്തി. എന്നാൽ പ്രളയ പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന സൈനിക ക്യാമ്പിലെ 9 സൈനികരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
കാണാതായവർക്കായി ഇന്ത്യൻ സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, മറ്റ് ഏജൻസികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. രക്ഷാദൗത്യത്തിനായി ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 കണക്കിനാളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്.