ഡെറാഡൂൺ : ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കുടുംബത്തിലെ 26 പേരെ കാണാനില്ലെന്ന് പറഞ്ഞ് ദമ്പതികൾ. ഇത് സംബന്ധിച്ച് സർക്കാരിന് വിവരം നൽകിയിട്ടും പ്രതികരണമില്ലെന്നും ഇവർ പറയുന്നു. (Uttarakhand flash floods)
വലിയ ദുരന്തം ഉണ്ടാകുന്നുവെന്ന് കുട്ടികൾ ഫോണിൽ വിളിച്ച് പറഞ്ഞെന്നും, പിന്നീട് ഒരു വിവരവുമില്ലെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ധരാലി സ്വദേശികളായ ബീർ സിംഗും ഭാര്യ കാളി ദേവിയും ദുരന്തം ഉണ്ടാകുമ്പോൾ ഗ്രാമത്തിൽ ഇല്ലായിരുന്നു.