ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: കാണാതായവരുടെ എണ്ണം 7 ആയി; 2 പേരെ ജീവനോടെ പുറത്തെടുത്തു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Uttarakhand cloudburst

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 6 വീടുകൾ ഒലിച്ചുപോയി.
Uttarakhand cloudburst
Published on

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്ഫോടനത്തിൽ കാണാതായവരുടെ എണ്ണം 7 ആയി(Uttarakhand cloudburst). കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 6 വീടുകൾ ഒലിച്ചുപോയി.

ബുധനാഴ്ച രാത്രിയിൽ ഉണ്ടായ പെട്ടെന്നുള്ള മഴയിൽ നന്ദ നഗറിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ പ്രദേശത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തതായും വിവരമുണ്ട്. 3 ആംബുലൻസുകളും ഒരു മെഡിക്കൽ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com