
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തിൽ വിവിധ ജില്ലകളിലായി 4 പേർ കൊല്ലപ്പെട്ടു(Uttarakhand cloudburst). ബസുകേദാർ തഹ്‌സിലിലെ ബരേത്ത് തൽജാമാനിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. 2 പേരെ കാണാതായി.
പ്രദേശത്ത് 40 ഓളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദുരിതബാധിത മേഖലകളിൽ നിന്ന് 70 ലധികം പേരെ ഒഴിപ്പിച്ചു. അനവധി വീടുകൾക്ക് കേടുപാടുണ്ടായതായാണ് വിവരം.
അതേസമയം മേഘവിസ്ഫോടനത്തെ തുടർന്ന് പ്രദേശം ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടിയ അവസ്ഥയിലാണുള്ളത്. ഇവിടെ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.