
ചമോലി: ചമോലി ജില്ലയിലെ തരാലി ഗ്രാമത്തിലുണ്ടായ ദുരന്തത്തിന്റെ കാരണങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കാൻ നിർദ്ദേശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി(Tharali disaster). ആഗസ്റ്റ് 22 നാണ് ഗ്രാമത്തിൽ നാശം വിതച്ച ദുരന്തം ഉണ്ടായത്. ഹിമാലയൻ മേഖലയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണങ്ങൾ, പ്രളയ ജലത്തിനൊപ്പം വൻ അവശിഷ്ടങ്ങൾ താഴേക്ക് എങ്ങനെ ഒഴുകുന്നു- തുടങ്ങിയ കാരണങ്ങൾ കണ്ടെത്താനാണ് പഠനം നടത്തുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, ഉത്തരാഖണ്ഡ് ലാൻഡ്‌സ്‌ലൈഡ് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് സെന്റർ, സെൻട്രൽ വാട്ടർ കമ്മീഷൻ, സംസ്ഥാനത്തെ ജലസേചന വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉടൻ തന്നെ തരാളി സന്ദർശിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.