പോലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് പൊലീസുകാർ ഉൾപ്പെടെ അമ്പരന്നു. പോലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി. സംഭവം നടന്നത് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ടിൽ. പുള്ളിപ്പുലി പതിയെ നടന്ന് പോലീസ് സ്റ്റേഷനിലേക്ക് കടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനുശേഷം സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു നായയെ കടിച്ചെടുത്ത് കാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നു. (Animal Attack)
ഈമാസം 17 നാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അർദ്ധരാത്രിയാണ് വന്യമൃഗം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കടന്നത്. ആ സമയത്ത് സ്റ്റേഷനിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. തുറന്നു കിടന്ന ഗെയ്റ്റിലൂടെ ശാന്തനായി കടന്നുവന്ന പുള്ളിപ്പുലിയാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്. പിന്നീടാണ് പുള്ളിപ്പുലി പോലീസ് സ്റ്റേഷനിലെ വളർത്ത് നായയെ കണ്ടത്. സ്റ്റേഷനിലേക്ക് കയറാനെത്തിയ പുലിയെ നായ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ആക്രമിച്ച് കീഴടക്കിയ ശേഷം നായയെ കഴുത്തിൽ കടിച്ചു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.