
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അമിതവേഗതയിൽ വന്ന താർ കാർ ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റു(road accident). സിഹാനി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹിയ നഗറിലാണ് സംഭവം നടന്നത്.
അപകടം നടന്നയുടൻ ഡ്രൈവർ കാറുമായി കടന്നു കളഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് കാറിനെയും ഡ്രൈവറെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.